food
ശിവഗിരിയിലേക്കുള്ള ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ സമർപ്പണം സിനിമാ താരം ദേവൻ നിർവ്വഹിക്കുന്നു

ചാലക്കുടി: 89-ാം ശിവഗിരി തീർത്ഥാടനത്തിലേയ്ക്ക് ചാലക്കുടിയിൽ നിന്നും ആദ്യമായി ഭക്ഷ്യ ഉത്പ്പന്നങ്ങൾ എത്തിച്ചു. സച്ചിദാനന്ദ സ്വാമി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഗായത്രി ആശ്രമത്തിൽ നിന്നുമാണ് ഭക്ഷ്യധാന്യങ്ങൾ കൊണ്ട് പോയത്. സിനിമാതാരം ദേവൻ ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ സമർപ്പണം നടത്തി. ഭാരവാഹികളായ എം.കെ. സുനിൽ, ടി.കെ. സന്തോഷ്, കെ.ജി. രവി, കെ.സി. ഇന്ദ്രസേനൻ, സാബു മേപ്പുള്ളി, എം.വി. സുരേഷ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. എം.എൻ. വിനോദൻ, കെ.കെ. ബാലൻ, ബാലൻ കാട്ടുപറമ്പിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.