പുതുക്കാട്: മെമു ട്രെയിനിന് ഇന്നലെ മുതൽ മുള്ളൂർക്കര, നെല്ലായി, ഡിവൈൻ നഗർ, കൊരട്ടി, ചൊവ്വര എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചു. ട്രെയിൻ സർവീസ് പുനരാരംഭിച്ചിട്ടും ഈ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടായിരുന്നില്ല. നെല്ലായി സ്റ്റേഷനിൽ കൊവിഡിന് മുമ്പ് നിറുത്തിയിരുന്ന ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.കെ. രാമചന്ദ്രൻ എം.എൽ.എ കേന്ദ്ര റെയിൽവേ മന്ത്രിക്കും ഡിവിഷണൽ ജനറൽ മാനേജർക്കും നിവേദനം നൽകിയിരുന്നു.