
തൃശൂർ : ഫാ. ഡേവിസ് ചിറമ്മേലിന്റെ 61 ാം ജന്മദിനത്തിന്റെയും പൗരോഹിത്യത്തിന്റെ 33ാം വർഷത്തിന്റെയും ഭാഗമായി സുഹൃത്തുക്കൾ കാരുണ്യ സ്പർശ ദിനമായി ആചരിക്കും. ഇതോടനുബന്ധിച്ച് ട്രാൻസ്‌ജെൻഡേഴ്‌സ് കാൻസർ, കിഡ്‌നി, ആതുരശുശ്രൂഷാ സ്ഥാപനങ്ങൾ എന്നിവരെ ആദരിക്കും. സെന്റ് തോമസ് കോളേജ് മെഡ്‌ലി കോട്ടിൽ നടക്കുന്ന ചടങ്ങ് മുൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പിള്ളി ഉദ്ഘാടനം ചെയ്യും. മേയർ എം.കെ.വർഗീസ് അദ്ധ്യക്ഷത വഹിക്കും. പി.ബാലചന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയാകും. ഡേവിസ് കണ്ണനായ്ക്കൽ, സി.ആർ.വത്സൻ, പ്രൊഫ. എലിസബത്ത് മാത്യു എന്നിവർ പങ്കെടുക്കും.
185 പേർക്ക് കൊവിഡ്.
തൃശൂർ : ജില്ലയിൽ 185 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 169 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,743 ആണ്. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,49,872 ആണ്. 5,45,116 പേരാണ് ആകെ രോഗമുക്തരായത്. ബുധനാഴ്ച സമ്പർക്കം വഴി 178 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്ന ഒരാൾക്കും ആരോഗ്യ പ്രവർത്തകരായ 03 പേർക്കും ഉറവിടം അറിയാത്ത 03 പേർക്കും രോഗബാധ ഉണ്ടായി.