sreekumar-

തൃശൂർ: പൊതുമേഖല കാലിത്തീറ്റ ഉത്പാദന സ്ഥാപനമായ കേരള ഫീഡ്‌സ് ചെയർമാനായി സി.പി.ഐ നേതാവ് കെ. ശ്രീകുമാർ (68) നിയമിതനായി. ഇരിങ്ങാലക്കുട കാറളം സ്വദേശിയായ അദ്ദേഹം സ്വാതന്ത്ര്യസമര സേനാനിയായിരുന്ന എസ്.കെ നമ്പ്യാരുടെയും കോട്ടുവലെ കൊച്ചമ്മിണി അമ്മയുടെയും മകനാണ്.
വരന്തരപ്പിള്ളി കൊവേന്ത എൽ.പി സ്‌കൂൾ, ജനത യു.പി സ്‌കൂൾ, അസംപ്ഷൻ ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഉപരിപഠനത്തിനായി തൃശൂർ ശ്രീ കേരളവർമ്മ കോളേജിൽ ചേർന്നു. കേരളവർമ്മ കോളേജിലെ എ.ഐ.എസ്.എഫ് യൂണിറ്റ് അംഗമായാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി, സി.പി.ഐ കാറളം ബ്രാഞ്ച് അംഗം, ഇരിങ്ങാലക്കുട മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം നിലവിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗമാണ്.

മന്ത്രിമാരായിരുന്ന ഡോ.എ.സുബ്ബറാവു, വി.വി.രാഘവൻ, ഡെപ്യൂട്ടി സ്പീക്കർ പി.കെ.ഗോപാലകൃഷ്ണൻ എന്നിവരുടെ പേഴ്‌സണൽ അസിസ്റ്റന്റായിരുന്നു. 2000ലും 2005 ലും കാട്ടൂർ ഡിവിഷനിൽ നിന്നും തൃശൂർ ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രീകുമാർ ആദ്യഘട്ടത്തിൽ ജില്ല പഞ്ചായത്ത് വൈസ് പ്രഡിഡന്റായും 2005 ൽ പ്രസിഡന്റായും പ്രവർത്തിച്ചു. ജലസേചനവകുപ്പിലെ റിട്ട: ജൂനിയർ സൂപ്രണ്ട് പുഷ്പാവതിയാണ് ഭാര്യ.

ഫാ.​ഡേ​വി​സ് ​ചി​റ​മ്മേ​ലി​ന്റെ​ ​ജ​ന്മ​ദി​നം
കാ​രു​ണ്യ​ ​സ്പ​ർ​ശ​ദി​നം

തൃ​ശൂ​ർ​ ​:​ ​ഫാ.​ ​ഡേ​വി​സ് ​ചി​റ​മ്മേ​ലി​ന്റെ​ 61​ ാം​ ​ജ​ന്മ​ദി​ന​ത്തി​ന്റെ​യും​ ​പൗ​രോ​ഹി​ത്യ​ത്തി​ന്റെ​ 33ാം​ ​വ​ർ​ഷ​ത്തി​ന്റെ​യും​ ​ഭാ​ഗ​മാ​യി​ ​സു​ഹൃ​ത്തു​ക്ക​ൾ​ ​കാ​രു​ണ്യ​ ​സ്പ​ർ​ശ​ ​ദി​ന​മാ​യി​ ​ആ​ച​രി​ക്കും.​ ​ഇ​തോ​ട​നു​ബ​ന്ധി​ച്ച് ​ട്രാ​ൻ​സ്‌​ജെ​ൻ​ഡേ​ഴ്‌​സ് ​കാ​ൻ​സ​ർ,​ ​കി​ഡ്‌​നി,​ ​ആ​തു​ര​ശു​ശ്രൂ​ഷാ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​എ​ന്നി​വ​രെ​ ​ആ​ദ​രി​ക്കും.​ ​സെ​ന്റ് ​തോ​മ​സ് ​കോ​ളേ​ജ് ​മെ​ഡ്‌​ലി​ ​കോ​ട്ടി​ൽ​ ​ന​ട​ക്കു​ന്ന​ ​ച​ട​ങ്ങ് ​മു​ൻ​ ​മ​ന്ത്രി​ ​രാ​മ​ച​ന്ദ്ര​ൻ​ ​ക​ട​ന്ന​പ്പി​ള്ളി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​മേ​യ​ർ​ ​എം.​കെ.​വ​ർ​ഗീ​സ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​പി.​ബാ​ല​ച​ന്ദ്ര​ൻ​ ​എം.​എ​ൽ.​എ​ ​മു​ഖ്യാ​തി​ഥി​യാ​കും.​ ​ഡേ​വി​സ് ​ക​ണ്ണ​നാ​യ്ക്ക​ൽ,​ ​സി.​ആ​ർ.​വ​ത്സ​ൻ,​ ​പ്രൊ​ഫ.​ ​എ​ലി​സ​ബ​ത്ത് ​മാ​ത്യു​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ക്കും.