പുതുക്കാട്: പെൻഷൻ പരിഷ്‌കരണം നിഷേധിച്ചതിനെതിരെ ഡിസംബർ 20 മുതൽ സെക്രട്ടേറിയറ്റിന് മുന്നിലും കെ.എസ്.ആർ.ടി.സി ഡിപ്പോകളിലും പെൻഷൻകാർ നടത്തിവരുന്ന റിലേ നിരാഹാര സത്യഗ്രഹം ഒത്തുതീർപ്പാക്കാൻ മാനേജ്‌മെന്റ് തയ്യാറാകണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പുതുക്കാട് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. പുതുക്കാട് പെൻഷൻ ഭവനിൽ ചേർന്ന ബ്ലോക്ക് യോഗത്തിൽ പ്രസിഡന്റ് എം.എ. ജോസ് അദ്ധ്യക്ഷനായി. സെക്രട്ടറി കെ.ഒ.പൊറിഞ്ചു റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എം. ശിവരാമൻ, കെ. ചന്ദ്രമോഹൻ, കെ. സുകുമാരൻ, ടി.എ. വേലായുധൻ, ഐ.ആർ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.