sadhu-engoor

തൃപ്രയാർ : ഗുരുദേവ മാഹാത്മ്യം കഥകളി നിർമ്മിച്ച് അരങ്ങിലെത്തിച്ച തൃപ്രയാർ കളിമണ്ഡലം ചെയർമാൻ സദു ഏങ്ങൂരിന് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ആദരവ് നൽകും. 31 ന് ഉച്ചയ്ക്ക് 12.30ന് ശിവഗിരി തീർത്ഥാടന വേദിയിൽ നടക്കുന്ന സമ്മേളനത്തിലാണ് ആദരവ്. മന്ത്രി സജി ചെറിയാൻ, അവ്യയാനന്ദ സ്വാമി, അശോകൻ ചരുവിൽ, ബന്യാമിൻ, എം.കെ ഹരികുമാർ, കെ.പി സുധീര തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ഗുരുദേവ മാഹാത്മ്യം കഥകളിയാക്കാൻ സദു ഏങ്ങൂരിന് കഴിഞ്ഞത് ഗുരുവായ ഗോപിയാശാന്റെ സഹായം കൊണ്ടാണ്. ആദരിക്കൽ വിവരം അറിഞ്ഞയുടനെ സദു എങ്ങൂർ ഗുരുവിന്റെ അടുത്തെത്തി അനുഗ്രഹം തേടി. ഗുരുദേവ മാഹാത്മ്യം തൃപ്രയാർ ക്ഷേത്രത്തിൽ അവതരിപ്പിക്കാൻ സദു ഏങ്ങൂർ ശ്രമിച്ചിരുന്നു. എന്നാൽ ചില സങ്കുചിത താൽപ്പര്യക്കാരുടെ എതിർപ്പിനെ തുടർന്ന് കഥകളി അവതരിപ്പിക്കാനായില്ല. എതിർപ്പിനെ തുടർന്ന് സദു എങ്ങൂർ കോടതിയെ സമീപിച്ചതോടെ ക്ഷേത്രപരിപാടികൾ ക്ഷേത്രമതിൽക്കെട്ടിന് പുറത്തേക്കാക്കി മാറ്റുകയാണ് ദേവസ്വം അധികൃതർ ചെയ്തത്. എന്നാൽ ഗുരുവായൂർ, കൊടുങ്ങല്ലൂർ ക്ഷേത്രങ്ങളിൽ കഥകളി അവതരിപ്പിച്ചു. ഗുരുദേവ അനുഗ്രഹത്താലാണ് ഗുരുദേവ മാഹാത്മ്യം കഥകളി ലോകത്തിനു സമർപ്പിക്കാൻ സാധിച്ചതെന്ന് സദു എങ്ങൂർ പറഞ്ഞു.

185​ ​പേ​ർ​ക്ക് ​കൊ​വി​ഡ്

തൃ​ശൂ​ർ​ ​:​ ​ജി​ല്ല​യി​ൽ​ 185​ ​പേ​ർ​ക്ക് ​കൂ​ടി​ ​കൊ​വി​ഡ് 19​ ​സ്ഥി​രീ​ക​രി​ച്ചു.​ 169​ ​പേ​ർ​ ​രോ​ഗ​മു​ക്ത​രാ​യി.​ ​ജി​ല്ല​യി​ൽ​ ​രോ​ഗ​ബാ​ധി​ത​രാ​യി​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ 1,743​ ​ആ​ണ്.​ ​ഇ​തു​വ​രെ​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ​ ​എ​ണ്ണം​ 5,49,872​ ​ആ​ണ്.​ 5,45,116​ ​പേ​രാ​ണ് ​ആ​കെ​ ​രോ​ഗ​മു​ക്ത​രാ​യ​ത്.​ ​ബു​ധ​നാ​ഴ്ച​ ​സ​മ്പ​ർ​ക്കം​ ​വ​ഴി​ 178​ ​പേ​ർ​ക്കാ​ണ് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​കൂ​ടാ​തെ​ ​സം​സ്ഥാ​ന​ത്തി​ന് ​പു​റ​ത്ത് ​നി​ന്നും​ ​വ​ന്ന​ ​ഒ​രാ​ൾ​ക്കും​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​രാ​യ​ 03​ ​പേ​ർ​ക്കും​ ​ഉ​റ​വി​ടം​ ​അ​റി​യാ​ത്ത​ 03​ ​പേ​ർ​ക്കും​ ​രോ​ഗ​ബാ​ധ​ ​ഉ​ണ്ടാ​യി.