samaram
യൂത്ത്‌കോൺഗ്രസ് കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷന് മുമ്പിൽ നടത്തിയ നോക്കുകുത്തി സ്ഥാപിക്കൽ സമരം ഡി.സി.സി ജനറൽ സെക്രട്ടറി പി.എം.എ ജബ്ബാർ ഉദ്ഘാടനം ചെയ്യുന്നു.

കയ്പമംഗലം: സംസ്ഥാന ആഭ്യന്തരവകുപ്പ് വീഴ്ചകൾ വരുത്തുന്നുവെന്ന് ആരോപിച്ച് യൂത്ത്‌കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷന് മുമ്പിൽ നോക്കുകുത്തി സ്ഥാപിക്കൽ സമരം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി പി.എം.എ ജബ്ബാർ ഉദ്ഘാടനം ചെയ്തു. യൂത്ത്കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പി.എ. മനാഫ് അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ, മണികാവുങ്ങൽ, പി.എസ്. ഷാഹിർ, പി.എ. അനസ്, വി.എസ്. ജിനേഷ്, ഇ.എ. ഷെഫീക്ക്, എം.എം. ഷാബിൻ തുടങ്ങിയവർ സംസാരിച്ചു.