കൊടുങ്ങല്ലൂർ: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നിർദ്ധനരായ പെൺകുട്ടികളുടെ വിവാഹം നടത്തികൊടുക്കുന്ന മംഗല്യം പദ്ധതിയിലെ പതിമൂന്നാം വിവാഹം നടന്നു. കണ്ടംകുളം ചെമ്പൻ വീട് പ്രഭാകരന്റെ മകൾ പ്രജിതയുടെ വിവാഹമാണ് മംഗല്യം വിവാഹ സഹായ പദ്ധതിയിലൂടെ കണ്ടംകുളം ശ്രീമഹാദേവ ക്ഷേത്രത്തിൽ നടന്നത്.
സമിതി സംസ്ഥാന അദ്ധ്യക്ഷൻ മോഹൻജി അനുഗ്രഹ പ്രഭാഷണം നടത്തി. സംസ്ഥാന സേവാ സമിതി അംഗം സി.എം. ശശീന്ദ്രൻ, ജില്ലാ ട്രഷറർ കെ.എ. വെങ്കിടേശ്വര പ്രഭു, വൈസ് പ്രസിഡന്റ് അഡ്വ. സോമസുന്ദരം, ജില്ലാ സെക്രട്ടറി മനോജ്, ജോയിന്റ് സെക്രട്ടറി സരിത പ്രദീപ്, മാതൃസമിതി ജില്ലാ അദ്ധ്യക്ഷ ഡോ. പി.വി. ആശാലത എന്നിവർ സംസാരിച്ചു.
മംഗല്യം വിവാഹ സഹായ പദ്ധതി ഭാരവാഹികളായ റീന സുരേഷ്, സിനി ശെൽവരാജ്, രഞ്ജിത രാജീവ്, ഷാജി പറമ്പിക്കുളങ്ങര, ട്രഷറർ ശങ്കരനാരായണൻ, കൈരളി മോഹൻദാസ്, സന്തോഷ് ശാന്തി എന്നിവർ പങ്കെടുത്തു.