കയ്പമംഗലം: എസ്.എൻ.ഡി.പി യോഗം ദേവമംഗലം ശാഖയുടെ ആഭിമുഖ്യത്തിൽ പെരിഞ്ഞനം ലയണസ് ക്ലബിന്റെയും, കൊച്ചിൻ ഐ ഫൗണ്ടേഷന്റെയും സഹകരണത്തോടെ സൗജന്യ തിമിര ശസ്ത്രക്രിയ നേത്ര പരിശോധനാ ക്യാമ്പ് 30ന് രാവിലെ 9 മുതൽ 1 വരെ ദേവമംഗലം ശാഖാ ഗുരുമന്ദിരത്തിൽ നടക്കും. നാട്ടിക യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് ഉദ്ഘാടനം ചെയ്യും. പഞ്ചായത്തംഗങ്ങളായ യു.വൈ. ഷമീർ, സുകന്യ ടീച്ചർ എന്നിവർ പങ്കെടുക്കും. ക്ലബ് ഭാരവാഹികളായ ജിതേഷ് മണ്ടത്ര, പ്രസന്നൻ തറയിൽ, ശാഖാ ഭാരവാഹികളായ പ്രദീപ് തറയിൽ, സത്യൻ കുറൂട്ടിപറമ്പിൽ എന്നിവർ നേതൃത്വം നൽകും. ഫോൺ: 7736639744, 9446423083.