തൃശൂർ: മൂന്നു വയസുകാരന് ബെസ്റ്റ് ഒഫ് ഇന്ത്യ യംഗ് അചീവർ അവാർഡ്. അവണൂർ എടക്കുളം സ്വദേശി അനൂപിന്റെയും ഗ്രീഷ്മയുടെയും മകൻ ആയുഷിനാണ് പുരസ്‌കാരം. അവണൂർ ദക്ഷ് സ്റ്റുഡിയോയിൽ നടന്ന ചടങ്ങിൽ ബെസ്റ്റ് ഒഫ് ഇന്ത്യ ചീഫ് എഡിറ്റർ പി.എം. ജോസ് അവാർഡ് കൈമാറി. 58 കാറുകളുടെ പേരുകൾ നാല് മിനുട്ട് സമയംകൊണ്ട് തിരിച്ചറിഞ്ഞാണ് ആയുഷ് താരമായി മാറിയത്. പങ്കെടുത്തവർക്ക് കേട്ടുകേൾവി പോലുമില്ലാത്ത അന്തർദേശീയ ദേശീയ കാറുകൾ കൊച്ചുകൂട്ടുകാരൻ നിമിഷ നേരം കൊണ്ട് പറഞ്ഞു ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. ഖത്തറിൽ ഇലക്ട്രിക്കൽ എൻജിനിയർ ആയി ജോലി ചെയ്യുകയാണ് അച്ഛൻ അനൂപ്. കളിച്ചു നടക്കുന്ന പ്രായം മുതൽ വണ്ടികളോട് ആയുഷിന് കൗതുകം തോന്നിയിരുന്നു. അഞ്ചു മാസം പ്രായമുള്ള അഷ്ടമി ആണ് ആയുഷിന്റെ അനിയത്തി.