കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം സി.യു. ജയൻ സ്മാരക വായനശാലയുടെ നേതൃത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കൊടുങ്ങല്ലൂർ എക്‌സൈസ് ഇൻസ്‌പെക്ടർ ഷാംനാദ് ഉദ്ഘാടനം ചെയ്തു.

വായനശാല പ്രസിഡന്റ് എ.പി. ഷജിൽ അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എം.എസ്. മോഹൻദാസ്, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.കെ. ഹരീഷ് മാസ്റ്റർ, വായനശാല സെക്രട്ടറി കെ.ആർ. ഷാബിമോൻ, എൻ.എസ്. സുരജ് എന്നിവർ സംസാരിച്ചു. ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച അണ്ടർ 17 പെനാൽറ്റി ഷൂട്ടൗട്ട് ടൂർണമെന്റിൽ നെൽപ്പിണി ബോയ്‌സ് ക്ലബ്ബിനെ പരാജയപ്പെടുത്തി സി.യു.ജെ എ.കെ.ജി ബോയ്‌സ് ജേതാക്കളായി.