 
കയ്പമംഗലം: എസ്.എൻ.ഡി.പി യോഗം ശ്രീദേവമംഗലം ശാഖയുടെ നേതൃത്വത്തിൽ പെരിഞ്ഞനം ലയൺസ് ക്ലബും കൊച്ചിൻ ഐ ഫൗണ്ടേഷനും സംയുക്തമായി നേത്ര പരിശോധനാ തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി. യോഗം നാട്ടിക യൂണിയൻ വൈസ് പ്രസിഡന്റ് പി.വി. സുധീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് ജിതേഷ് പി. മണ്ടത്ര അദ്ധ്യക്ഷനായി.
വനിതാ സംഘം പ്രസിഡന്റ് രാജി ശ്രീധരൻ ദീപം തെളിച്ചു. ബാലജനയോഗം ഭാമ, ഭദ്ര ദൈവദശകം പ്രാർത്ഥന ആലപിച്ചു. ശാഖാ സെക്രട്ടറി പ്രദീപ് തറയിൽ, ശാഖാ വൈസ് പ്രസിഡന്റ് സത്യൻ കുറൂട്ടിപ്പറമ്പിൽ, യു.വൈ. ഷമീർ, സുകന്യ ടീച്ചർ, ക്ലബ് സെക്രട്ടറി പ്രസന്നൻ തറയിൽ, പി.കെ. ജോൺസൺ, കെ.കെ. ബാബുരാജ്, വി.കെ. ഷൺമുഖൻ, പ്രസന്നൻ പറപറമ്പിൽ, ശാഖാ യൂണിയൻ കമ്മിറ്റി അംഗം മല്ലിനാഥൻ അണക്കത്തിൽ, വനിതാ സംഘം സെക്രട്ടറി ഇന്ദിരാ രാജഗോപാൽ എന്നിവർ സംസാരിച്ചു. ലത പ്രദീപ്, രാധാകൃഷ്ണൻ തറയിൽ, ഹേമചന്ദ്രൻ തറയിൽ, ഉദയൻ തറയിൽ, സിദ്ധാർത്ഥൻ തറയിൽ, ശാന്തിഷ് മന്ത്രയിൽ എന്നിവർ നേതൃത്വം നൽകി.