വടക്കാഞ്ചേരി: എസ്.എൻ.ഡി.പി വടക്കാഞ്ചേരി ശാഖയുടെ ആഭിമുഖ്യത്തിൽ മൺമറഞ്ഞുപോയ ഗുരുദേവ ഭക്തരെ അനുസ്മരിക്കുന്ന ചടങ്ങ് ജനുവരി രണ്ടിന് രാവിലെ 9 മണിക്ക് വടക്കാഞ്ചേരി കേരളവർമ്മ ലൈബ്രറി ഹാളിൽ നടക്കും. സി.ആർ. സുധീഷ് ശാന്തിയുടെ കാർമ്മികത്വത്തിൽ നടക്കുന്ന പൂജകളോടെ ചടങ്ങുകൾ ആരംഭിക്കും. ശാഖ വൈസ് പ്രസിഡന്റ് വി.പി. അയ്യപ്പൻകുട്ടി മാസ്റ്റർ കുമാരൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തും. ശാഖാ പ്രസിഡന്റ് ഡോ.കെ.എ. ശ്രീനിവാസൻ അദ്ധ്യക്ഷനാകും. വിദ്യാഭ്യാസ ബോർഡ് നിധിയുടെ ഉദ്ഘാടനം ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ.കെ.ബി. മോഹൻദാസ് നിർവഹിക്കും. ക്ഷേമനിധിയിലേക്കുള്ള നിധി സഹായം ഉത്തമൻ ചെറോമൽ കൈമാറും. ശാഖാ സെക്രട്ടറി സുഭാഷ് പുഴയ്ക്കൽ റിപ്പോർട്ട് അവതരിപ്പിക്കും. മുൻ ശാഖാ സെക്രട്ടറി ടി.ആർ. സജിത്, മുൻ വൈസ് പ്രസി ഡന്റുമാരായ വി.കെ. മോഹൻദാസ്, വി.ആർ. ശ്രീകൃഷ്ണൻ എന്നിവർ പ്രസംഗിക്കും. ഉച്ചതിരിഞ്ഞ് നടക്കുന്ന ആരോഗ്യ പദ്ധതിയുടെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിളളി എം.എൽ.എ നിർവഹിക്കും.