1

ഗുരുവായൂർ: സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നലെരാത്രി മുതൽ ദർശന ക്രമീകരണം ഏർപ്പെടുത്തി. കൃഷ്ണനാട്ടം കളിയും മാറ്റിവച്ചിട്ടുണ്ട്. ഞായർ വരെ രാത്രി പത്തിന് ക്ഷേത്രം അടയ്ക്കും. ഇന്നു മുതൽ ഞായറാഴ്ച വരെ എല്ലാ ദിവസം രാവിലെ അഞ്ച് മുതൽ മാത്രമേ ഭക്തർക്ക് ദർശനം അനുവദിക്കൂ. ഞായറാഴ്ച വരെ കൃഷ്ണനാട്ടം കളിയും ഉണ്ടായിരിക്കില്ല. ഈ ദിവസങ്ങളിൽ കൃഷ്ണനാട്ടം ബുക്ക് ചെയ്തിരുന്നവർക്ക് സൗകര്യപ്രദമായ മറ്റു ദിവസങ്ങളിൽ കൃഷ്ണനാട്ടം കളി നടത്താൻ അവസരം നൽകും.