1
തൃ​ശൂ​ർ​ ​കു​റു​പ്പം​ ​റോ​ഡി​ലെ​ ​ജി​ല്ലാ​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്ക് ​ഹാ​ളി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​ജോ​സ് ​താ​ണി​ക്ക​ൽ​ ​സ്മൃ​തി​ദി​ന​ത്തി​ൽ​ ​ജോ​സ് ​താ​ണി​ക്ക​ലി​ന്റെ​ ​ഛാ​യാ​ചി​ത്ര​ത്തി​ൽ​ ​പു​ഷ്പാ​ർ​ച്ച​ന​ ​ന​ട​ത്തു​ന്ന​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ.​ ​സ​നീ​ഷ് ​കു​മാ​ർ​ ​ജോ​സ​ഫ് ​എം.​എ​ൽ.​എ,​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ജോ​സ​ഫ് ​ടാ​ജ​റ്റ്,​ ​ര​വി​ ​ജോ​സ് ​താ​ണി​ക്ക​ൽ,​ ​ജോ​ൺ​ ​ഡാ​നി​യേ​ൽ​ ​തു​ട​ങ്ങി​യ​വ​ർ​ ​സ​മീ​പം.

തൃശൂർ: ദീർഘവീക്ഷണമില്ലാത്ത ഭരണാധികാരികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഇരുവരും പ്രൊജക്ടുകൾക്ക് പിന്നാലെയാണെന്നും പ്ലാനിംഗുകളിൽ നിന്നും പ്രൊജക്ടുകളിലേക്ക് മാറുമ്പോൾ ഭരണാധികാരിയുടെ ദീർഘവീക്ഷണമില്ലായ്മയാണ് പ്രകടമാകുന്നത്. മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായിരുന്ന ജോസ് താണിക്കൽ സ്മൃതിദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രകൃതിയെ തകർത്തെറിയുന്ന പദ്ധതികളോട് കോൺഗ്രസ് യോജിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനമനസറിഞ്ഞ നേതാക്കളിലൂടെയായിരുന്നു കോൺഗ്രസിന്റെ വളർച്ചയെന്നും അതിന് മാതൃകയാണ് ജോസ് താണിക്കലെന്നും വി.ഡി സതീശൻ അനുസ്മരിച്ചു. സനീഷ്‌കുമാർ ജോസഫ് എം.എൽ.എ അദ്ധ്യക്ഷനായി.

മാധ്യമപ്രവർത്തകൻ എം.പി സുരേന്ദ്രൻ അനുസ്മരണപ്രഭാഷണം നിർവഹിച്ചു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശേരി, മുൻ എം.എൽ.എമാരായ ടി.വി ചന്ദ്രമോഹൻ, എം.പി വിൻസെന്റ്, കെ.പി.സി.സി സെക്രട്ടറി സുനിൽ അന്തിക്കാട്, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോസഫ് ടാജറ്റ് എന്നിവർ സംസാരിച്ചു. ജോസ് താണിക്കൽ ഫൗണ്ടേഷൻ സെക്രട്ടറി രവി ജോസ് താണിക്കൽ സ്വാഗതവും കോർപ്പറേഷൻ കൗൺസിലർ സിന്ധു ആന്റോ ചാക്കോള നന്ദിയും പറഞ്ഞു.