പാവറട്ടി: തൃശൂർ സാമൂഹിക നീതി വകുപ്പിന്റെ 'ഉണർവ് 2021 ' ഉപന്യാസ രചനമത്സരത്തിൽ കവിയും ചിത്രകാരിയുമായ പി.കെ. രജനി കാക്കശ്ശേരി ഒന്നാം സ്ഥാനം കരസ്ഥമാക്കി. എളവള്ളി പഞ്ചായത്തിലെ കാക്കശ്ശേരി സ്വദേശിനിയായ രജനി ചാവക്കാട് സ്റ്റേറ്റ് സെയിൽ ടാക്‌സ് ഓഫീസിലെ ഹെഡ് ക്ലർക്ക് ആണ്. രജനി കാക്കശ്ശേരിക്ക് കവിതക്ക് സംസ്ഥാന തലത്തിൽ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
രജനിയെ സി.പി.എം കാക്കശ്ശേരി ഈസ്റ്റ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ചിറ്റാട്ടുകര ലോക്കൽ സെക്രട്ടറി പി.ജി. സുബിദാസ് ഉപഹാരം നൽകി. മുൻ പഞ്ചായത്ത് പ്രസിഡന്റ് തുളസി രാമചന്ദ്രൻ, കൃഷ്ണൻ തുപ്പത്ത്, കെ.വി. ഭാസ്‌കരൻ, എം.ആർ. രാജു, സജീവ് എന്നിവർ പ്രസംഗിച്ചു.