mahadeva

കൂർക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്രത്തിലേക്കുള്ള കലണ്ടർ കോമളവല്ലി കുഞ്ഞുണ്ണി ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റർ ജിനേഷിന് നൽകി പ്രകാശനം ചെയ്യുന്നു.

തൃശൂർ: കൂർക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്രത്തിലേക്ക് നായരുപറമ്പിൽ കുഞ്ഞുണ്ണി ഫൗണ്ടേഷൻ സ്‌പോൺസർ ചെയ്ത 2022 ലെ കലണ്ടർ കോമളവല്ലി കുഞ്ഞുണ്ണി ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റർ ജിനേഷ് കെ. വിശ്വനാഥന് നൽകി പ്രകാശനം ചെയ്തു. എ.കെ ദാസൻ ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. എസ്.എൻ.ബി.പി യോഗം അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം ജയൻ കുനംപാടൻ, എസ്.എൻ ലൈബ്രറി അഡ്മിനിസ്‌ട്രേറ്റർ കെ.ആർ. മോഹനൻ, ദീപക് കുഞ്ഞുണ്ണി, ഉണ്ണി ദീപക്, രജുല രാമൻ, ക്ഷേത്രം ജീവനക്കാർ എന്നിവർ പങ്കെടുത്തു.