gayathri-anumodanam
ബി.എസ്.സി മാത്തമാറ്റിക്‌സിൽ ഒന്നാം റാങ്ക് നേടിയ നാട്ടിക എസ്.എൻ കോളേജ് വിദ്യാർത്ഥിനി ഗായത്രിയെ ആർ.ഡി.സി പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്തും കൺവീനർ പി.കെ. പ്രസന്നനും വസതിയിലെത്തി പൊന്നാടയണിയിക്കുന്നു.

തൃപ്രയാർ: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി.എസ്.സി മാത്തമാറ്റിക്‌സിൽ ഒന്നാം റാങ്ക് നേടിയ നാട്ടിക ശ്രീനാരായണ കോളേജ് വിദ്യാർത്ഥിനി ജി. ഗായത്രിയെ എസ്.എൻ ട്രസ്റ്റ് ആർ.ഡി.സി പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത്, കൺവീനർ പി.കെ. പ്രസന്നൻ എന്നിവർ വസതിയിലെത്തി ആദരിച്ചു.

സി.എസ്. ഗണേശൻ, സി.എസ്. മണികണ്ഠൻ എന്നിവരും സംബന്ധിച്ചു. നാട്ടിക ഇയ്യാനി മണ്ടാംമ്പുള്ളി ഗംഗാധരൻ - ബിന്ദു ദമ്പതികളുടെ മകളാണ്. എസ്.എൻ ട്രസ്റ്റ് ജന. സെക്രട്ടറിയും കോളേജ് മാനേജരുമായ വെള്ളാപ്പള്ളി നടേശൻ ഗായത്രിയെ അനുമോദിച്ചു.