തൃപ്രയാർ: 2021- 2022 വർഷത്തെ പദ്ധതി പ്രകാരം ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങളുടെ വിതരണം നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ നിർവഹിച്ചു. ബിന്ദു പ്രദീപ് അദ്ധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ബാബു, ഐ.സി.ഡി.എസ് സുപ്പർവൈസർ സീനത്ത്, കെ.ബി. ഷൺമുഖൻ, കെ.കെ. സന്തോഷ്, റസീന ഖാലീദ്, സെന്തിൽ കുമാർ, കെ.ആർ. ദാസൻ എന്നിവർ പങ്കെടുത്തു.