 
പെരിങ്ങോട്ടുകര : ദേവസ്ഥാനം വിഷ്ണുമായ ക്ഷേത്രത്തിലെ ദേവസ്ഥാനോത്സവം ആരംഭിച്ചു. വെള്ളിയാഴ്ച വൈകീട്ട് പറ്റ് , കേളി മദ്ദളം, തായമ്പക, രാത്രി എഴുന്നള്ളിപ്പ് എന്നിവ നടന്നു. നാദസ്വരമേളം, ബൊമ്മലാട്ടം, പ്രാചീന കലകൾ, പഞ്ചാരിമേളം എന്നിവ അകമ്പടിയായി.
ഇന്ന് ശനിയാഴ്ച രാത്രി എഴുന്നള്ളിപ്പിനൊപ്പം മേജർസെറ്റ് പാണ്ടിമേളം, കാവടിയാട്ടം, ഹനുമാൻ ന്യത്തം, മയിലാട്ടം തുടർന്ന് വലിയച്ഛൻമാർക്ക് കളം പാട്ട് എന്നിവ നടക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ പഞ്ചരത്ന കീർത്തനാലാപനം, തുടർന്ന് രൂപക്കളം, വൈകീട്ട് ആറാട്ടിന് എഴുന്നള്ളും. തീർത്ഥക്കുളത്തിൽ മഞ്ഞൾ നീരാട്ടിന് ശേഷം പഞ്ചവാദ്യവും കൊടിക്കൽ പറയും നടക്കും.