1
വടക്കാഞ്ചേരി എം.എൽ.എ സേവ്യർ ചിറ്റിലപ്പിളളിയുടെ ക്യാമ്പ് ഓഫീസ് സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് ഉദ്ഘാടനം ചെയ്യുന്നു.

വടക്കാഞ്ചേരി: ജനപ്രതിനിധികൾ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിക്കേണ്ടവരാണെന്ന് പത്മശ്രീ കലാമണ്ഡലം ഗോപി അഭിപ്രായപ്പെട്ടു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ വടക്കാഞ്ചേരിയിലെ ക്യാമ്പ് ഓഫീസ് ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് കഴിയുന്ന തോടെ കഷി രാഷ്ട്രീയം നോക്കാതെ എം.എൽ.എമാർ അടക്കമുള്ളവർ പ്രവർത്തിക്കണമെന്നും അദേഹം പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് ഓഫീസ് ഉദ്ഘാടനം ചെയ്തു. എ.സി. മൊയ്തീൻ എം.എൽ.എ അദ്ധ്യക്ഷനായി. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ.ആർ. ബാലൻ, എം.കെ. കണ്ണൻ, ജില്ലാ കമ്മിറ്റിയംഗം മേരി തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. നഫീസ, നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ സ്വാഗതവും ഏരിയ സെക്രട്ടറി കെ.ഡി. ബാഹുലേയൻ മാസ്റ്റർ നന്ദിയും പറഞ്ഞു. വടക്കാഞ്ചേരി നഗര ഹൃദയത്തിലാണ് ക്യാമ്പ് ഓഫീസ് പ്രവർത്തിക്കുന്നത്.