ചാലക്കുടി: എസ്.എൻ.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തിൽ ഇന്നും നാളെയും വിവാഹ പൂർവ കൗൺസിലിംഗ് കോഴ്‌സ് നടക്കും. എസ്.എൻ.ജി ഹാളിൽ ഇന്ന് രാവിലെ 9.30 ന് സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളുത്താപ്പിള്ളി അദ്ധ്യക്ഷനാകും. ആദ്യദിവസം പായിപ്ര ദമനൻ, ഡോ. സുരേഷ്‌കുമാർ എന്നിവർ ക്ലാസ് നയിക്കും.