ഗുരുവായൂർ: മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരുദ്രാ മഹായജ്ഞം അഞ്ച് ദിവസം പിന്നിട്ടപ്പോൾ 605 കലശങ്ങൾ മഹാദേവന് അഭിഷേകം ചെയ്തു. ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാടാണ് ഇന്നലെ മഹാദേവന് കലശങ്ങൾ അഭിഷേകം ചെയ്തത്. അതിരു മഹായജ്ഞത്തോടനുബന്ധിച്ച് മഹാദേവന്റെ നടയ്ക്കൽ പറ നിറക്കുന്നതിന് ഭക്തജനങ്ങളുടെ തിരിക്ക് വർദ്ധിച്ച് വരികയാണ്. നെല്ല്, അവിൽ, മലർ എന്നീ ദ്രവ്യങ്ങൾ കൊണ്ടാണ് പറ നിറക്കുന്നത്. 100 രൂപയാണ് ഒരു പറയ്ക്ക് വഴിപാട് നിരക്ക്.