 
'തൃശൂർ:സംഗീത നാടക അക്കാഡമി സംഘടിപ്പിച്ച 'ഹോപ്പ് ഫെസ്റ്റ്' നാടകോത്സവം സമാപിച്ചു. മന്ത്രി ആർ. ബിന്ദു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഗീത നാടക അക്കാഡമി വൈസ്‌ചെയർമാൻ സേവ്യർ പുൽപ്പാട്ട് അദ്ധ്യക്ഷനായി. അക്കാദമി സെക്രട്ടറി ഡോ.പ്രഭാകരൻ പഴശ്ശി, നിർവാഹക സമിതി അംഗം വി ടി മുരളി, ജോർജ് എസ് പോൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് പ്രത്യേക സംഗീത പരിപാടിയും അരങ്ങേറി. ഇറ്റ്‌ഫോക്ക് നാടകോത്സവത്തിന്റെ കഴിഞ്ഞ 12 എഡിഷനുകളിലെ അമൂല്യ മുഹൂർത്തങ്ങൾ ഉൾപ്പെടുത്തിയ ഫോട്ടോ പ്രദർശനം ഡിസംബർ 25 മുതൽ നടക്കുന്നുണ്ട്. രാവിലെ 11 മുതൽ രാത്രി 9 വരെയാണ് പ്രദർശനം. ഫോട്ടോ പ്രദർശനം 5 ന് സമാപിക്കും.