vijnana-sada
എസ്.എൻ.ഡി.പി ബാലജന യോഗം നാട്ടിക യൂണിയൻ സംഘടിപ്പിച്ച ദക്ഷിണ മേഖല വിജ്ഞാന സദസ് കയ്പമംഗലം കാളമുറി നോബിൾ പാലസിൽ നാട്ടിക യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് ഉദ്ഘാടനം ചെയ്യുന്നു.

കയ്പമംഗലം: എസ്.എൻ.ഡി.പി ബാലജന യോഗം നാട്ടിക യൂണിയൻ ദക്ഷിണ മേഖല വിജ്ഞാന സദസ് കയ്പമംഗലം കാളമുറി നോബിൾ പാലസിൽ നടത്തി. നാട്ടിക യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് ഉദ്ഘാടനം ചെയ്തു. നാട്ടിക യൂണിയൻ വൈസ് പ്രസിഡന്റ് പി.വി. സുധീപ്കുമാർ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി മോഹനൻ കണ്ണമ്പുള്ളി, യോഗം ബോർഡ് മെമ്പർ ജയന്തൻ പുത്തൂർ, കൗൺസിലർ ബിനോയ് പാണപറമ്പിൽ, യോഗം ബോർഡ് മെമ്പറും ബാലജന യോഗം കോ- ഓർഡിനേറ്ററുമായ പ്രകാശ് കടവിൽ, കയ്പമംഗലം ബീച്ച് ശാഖാ പ്രസിഡന്റ് ശങ്കരനാരായണൻ എന്നിവർ സംസാരിച്ചു. ഡോ. ഷൈജു കാരയിൽ ക്ലാസ് നയിച്ചു. ദേവമംഗലം ശാഖാ സെക്രട്ടറി പ്രദീപ് തറയിൽ, വൈസ് പ്രസിഡന്റ് സത്യൻ കുറൂട്ടിപറമ്പിൽ, വനിതാ സംഘം അംഗങ്ങളായ രാജി ശ്രീധരൻ, ഇന്ദിര രാജഗോപാൽ, സജ്‌നി ആനന്ദൻ, ലത പ്രദീപ്, ദത്തൻ പുല്ലാട്ട്, ഷീജ ടീച്ചർ, ഹരിലാൽ എന്നിവർ നേതൃത്വം നൽകി.