krishi

ചിറയിൻകീഴ്: ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതിപ്രകാരം കർഷകർക്കായുളള കാർഷിക നടീൽ വസ്തുക്കളുടെ വിതരണോദ്ഘാടനം വി. ശശി എം.എൽ.എ നിർവഹിച്ചു. ചിറയിൻകീഴ് പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മുരളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ, ആർ. സുഭാഷ്, ചന്ദ്രശേഖരൻ നായർ, പി. മണികണ്ഠൻ എന്നിവർ പങ്കെടുത്തു.