
നെയ്യാറ്റിൻകര: നെയ്യാറിലെ ജലം തലസ്ഥാനത്തേയ്ക്ക് കൊണ്ടുപോകുന്നതിൽ പ്രതിഷേധിച്ച് നെയ്യാറ്രിൻകര ജില്ലാ രൂപീകരണ സമിതി കാഞ്ഞിരംകുളം മണ്ഡലം കമ്മിറ്രി സംഘടിപ്പിച്ച നെയ്യാർ ജലഅവകാശ സംരക്ഷണ വാഹന പ്രചരണ ജാഥ പൂവാർ ജംഗ്ഷനിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി. സുബോധൻ ഉദ്ഘാടനം ചെയ്‌തു. പൂവാർ പഞ്ചായത്ത് സമിതി ചെയർമാൻ പൂവാർ അശോകൻ അദ്ധ്യക്ഷനായിരുന്നു. അഡ്വ.ആർ.ടി. പ്രദീപ്, ജി. ബാലകൃഷ്ണപിള്ള, ആർ. ചന്ദ്രശേഖർ, അഹമ്മദ് ഖാൻ, ആർ. ജയകുമാർ, ധനുവച്ചപുരം സുകുമാരൻ, നെയ്യാറ്റിൻകര ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു. ജാഥ ക്യാപ്ടൻ കാഞ്ഞിരംകുളം സുദർശൻ, വൈസ് ക്യാപ്ടൻ എസ്.എസ്. അജിത്ത് എന്നിവർ ജാഥാപ്രയാണത്തിന് നേതൃത്വം നൽകി.