
വക്കം : വക്കം സി. കൃഷ്ണവിലാസം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സിവിൽ സർവീസ് പരീക്ഷയിൽ 622 -ാമത്തെ റാങ്ക് നേടിയ മൃദുൽ ദർശനെയും വക്കം ഗവൺമെന്റ് വൊക്കേഷണൽ ഹയർ. സെക്കൻഡറി സ്കൂളിൽ നിന്ന് കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ 26 വിദ്യാർത്ഥികളെയും ഉപഹാരം നൽകി അനുമോദിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് സി.വി. സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ. ഷൈലജാ ബീഗം ഉദ്ഘാടനം ചെയ്ത് അവാർഡുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ആർ. സുഭാഷ്, വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. താജുനിസാബീഗം, വാർഡ് അംഗം നിഷാ മോനി, ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. രാജേന്ദ്രൻ, ഗ്രന്ഥശാലാ മുൻ പ്രസിഡന്റ് ബി. ഗോപിനാഥൻ, വക്കം വി.ആർ. സുകുമാരൻ. സെക്രട്ടറി എം. സുദർശനൻ, വൈസ് പ്രസിഡന്റ് ആർ. സതീശൻ. എന്നിവർ സംസാരിച്ചു