
പാറശാല: ചെങ്കൽ പഞ്ചായത്തിലെ പോരന്നൂർ ഏലായിൽ വണ്ടിച്ചിറ തോടിന്റെ ബണ്ട് നിർമ്മിക്കാത്ത നടപടിക്കെതിരെ കർഷകർ സമരത്തിന് ഒരുങ്ങുന്നു. നേരത്തെ ഭരണാനുമതി ലഭിച്ചതിനെ തുടർന്ന് എം.എൽ.എ ജില്ലാ കളക്ടർക്ക് നൽകിയ കത്തിലെ നിർദേശത്തെ തുടർന്നാണ് കർഷകർ പ്രക്ഷോഭത്തിന് തയാറാകുന്നത്. കുളത്തൂർ പഞ്ചായത്തിലെ ഊട്‌പോക്കിരി കനൽ, ചെങ്കൽ പഞ്ചായത്തിൽ പോരന്നൂർ വാർഡിലെ തച്ചംവിളാകത്ത് വണ്ടിച്ചിറ തോട്ടിലെ പാലം എന്നിവയ്ക്ക് നേരത്തെ ഭരണാനുമതി ലഭിച്ചിരുന്നതാണ്. വണ്ടിച്ചിറ റോഡ് സൈഡ് വാൾ ഒഴിവാക്കി പുനഃക്രമീകരണം നടത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന എം.എൽ.എയുടെ കത്തിലെ നിർദ്ദേശത്തെ തുടർന്നാണ് കർഷകരെ വഞ്ചിച്ചതായി ആരോപിച്ച് കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങൾക്ക് തയ്യാറാകുന്നത്.