
വിഴിഞ്ഞം: തിരുവനന്തപുരം സംസ്‌കാര കലാസാഹിത്യവേദിയുടെ 2020ലെ സാഹിത്യത്തിനുള്ള സംസ്‌കാര സമഗ്ര സാഹിത്യ പുരസ്കാരം കവി ശ്യാമപ്രസാദ് എസ് കോട്ടുകാലിന് നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. സുരേഷ് കുമാർ പുരസ്‌കാര വിതരണം നടത്തി. നേമം യു.പി.എസ് ഹെഡ്മാസ്റ്റർ എ.എം. മൻസൂറിന്റെ അദ്ധ്യക്ഷതയിൽ ഡോ. ചായം ധർമ്മരാജൻ, കല്ലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചന്തു കൃഷ്ണ, തലയൽ മനോഹരൻ നായർ, ഗിരീഷ് പരുത്തിമഠം, ഹരി ചാരുത എന്നിവർ സംസാരിച്ചു.