വെള്ളനാട്:വെള്ളനാട് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരമുള്ള പരിശീലന പരിപാടി വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ ഉദ്ഘാടനം ചെയ്തു.വെള്ളനാട് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ എസ്.അനിത അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്തംഗം ജി.സന്തോഷ് കുമാർ,കൃഷി വകുപ്പ് ഉദ്യോഗസ്ഥർ,കർഷകർ എന്നിവർ പങ്കെടുത്തു. മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രം സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് ബിന്ദു ആർ.മാത്യൂസ് പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.