palli

നെയ്യാറ്രിൻകര: മണ്ണൂർ മാതാപുരം അമലോത്ഭവാ മാതാ പള്ളി തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ. സൈമൺ നേശൻ കൊടിയേറ്റ് നടത്തി. 8ന് സമാപിക്കും. തിരുനാൾ ദിവസങ്ങളിൽ വൈകിട്ട് 5.30ന് ജപമാല, ലിറ്റിനി, മാതാവിന്റെ നൊവേന, ദിവ്യബലി, ദിവ്യകാരുണ്യ ആരാധന എന്നിവ നടക്കും. 5ന് കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം, 6ന് ദിവ്യകാരുണ്യ പ്രദക്ഷിണം, 7ന് മാതാവിന്റെ തിരുസ്വരൂപ പ്രദക്ഷിണവും നടക്കും. വചനബോധനത്തിന്റെ സമ്മാനദാനം, തിരുനാളിനോടനുബന്ധിച്ച് കെ.സി.വൈ.എം വിജയികൾക്ക് അനുമോദനം, വിൻസെന്റ് ഡി. പോൾ സൊസൈറ്റിയുടെ കാരുണ്യ സ്പർശം 2021, കെ.എൽ.സി.എയുടെ ആദരവ് 2021 എന്നിവ നടക്കും. സമാപനദിവസം നടക്കുന്ന തിരുനാൾ ദിവ്യബലിക്ക് ഡോ. ജോസ് റാഫേൽ മുഖ്യകാർമികത്വം വഹിക്കും. ഫാ. ഷാജ് കുമാർ വചനപ്രഘോഷണം നടത്തും.