
നെടുമങ്ങാട്: ചുമട്ടു തൊഴിലാളിയായി 41 വർഷം സേവനമനുഷ്ഠിച്ച ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി) സംസ്ഥാന കൗൺസിൽ അംഗം ചുള്ളിമാനൂർ ശിവാജുദ്ധീന് ചുള്ളിമാനൂർ ഉദയാ ഗ്രന്ഥശാലയിൽ വച്ച് യാത്രഅയപ്പ് നൽകി. പൊതുയോഗം എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.എസ്. ഷൗക്കത്ത് , ചുമട്ടുതൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി പി.എസ്. നായിഡു, സി.പി.ഐ മണ്ഡലം സെക്രട്ടറി ഡി.എ. രജിത് ലാൽ , അസി. സെക്രട്ടറി കെ.ജെ. കുഞ്ഞുമോൻ, എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് വേങ്കവിള സജി, എ.എസ്. ഷീജ, മൈലം ശശി, എം.ജി. ധനീഷ്, മധുലാൽ , ടി. ശ്രീകുമാർ, കെ. സലാഹുദീൻ, എൽ. ജയചന്ദ്രൻ, എ.ബി.കെ. നാസർ, എസ്. ഷീബ ബീവി, സുമയ്യാ ബീവി, എൻ. ബേബി, ആർ. ഗോപിനാഥൻ തുടങ്ങിയവർ പങ്കെടുത്തു.