പൂവാർ: സി.പി.എം കോവളം ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും വ്യവസായ മന്ത്രിയുമായ പി.രാജീവ് ഉദ്ഘാടനം ചെയ്തു.മുതിർന്ന ഏരിയ കമ്മിറ്റി അംഗം എം.എം.ഇബ്രാഹിം പതാക ഉയർത്തി.ഏരിയ സെക്രട്ടറി പി.എസ്.ഹരികുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.വിജയകുമാർ, കോലിയക്കോട് കൃഷ്ണൻ നായർ, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ സി.ജയൻബാബു,എൻ.രതീന്ദ്രൻ, ചെറ്റച്ചൽ സഹദേവൻ,പുത്തൻകട വിജയൻ,കെ.സി.വിക്രമൻ,ജില്ലാ കമ്മിറ്റി അംഗങ്ങളായ പുല്ലുവിള സ്റ്റാൻലി,പി.രാജേന്ദ്രകുമാർ എന്നിവർ പങ്കെടുത്തു. സ്വാഗതസംഘം ജനറൽ കൺവീനർ വി.എൻ.വിനോദ് കുമാർ സ്വാഗതം പറഞ്ഞു.