
കിളിമാനൂർ: വെള്ളല്ലൂർ വിട്ടയോട് ഭദ്രാദേവീ ക്ഷേത്രത്തിൽ മോഷണം. ശ്രീകോവിലിന്റെയും ഗർഭഗൃഹത്തിന്റെയും ഉപദേവാലയങ്ങളുടെയും വാതിലുകൾ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. ഓഫീസ് മുറിയുടെ പൂട്ടും അലമാരയും മേശയും കുത്തിപ്പൊളിച്ചിട്ടുണ്ട്. അലമാരയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന മൂവായിരത്തോളം രൂപയുടെ നാണയങ്ങൾ നഷ്ടമായി. ക്ഷേത്രത്തിന്റെ വാതിലുകൾക്കെല്ലാം സാരമായ കേടുപാടുകളുണ്ടായിട്ടുണ്ട്. നാല്പതിനായിരത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഭാരവാഹികൾ നഗരൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.