tem

കിളിമാനൂർ: ഇടിമിന്നലിൽ ക്ഷേത്രത്തിന്റെ തിടപ്പള്ളി തകർന്നു. പുല്ലയിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിൽ സ്ഥിതി ചെയ്യുന്ന തിടപ്പള്ളിയുടെ മേൽക്കൂരയാണ് കഴിഞ്ഞ ദിവസം വൈകിട്ട് ഇടിമിന്നലേറ്റ് തകർന്നത്. ഈ സമയം തിടപ്പള്ളിയിൽ നിവേദ്യം തയ്യാറാക്കിക്കൊണ്ടിരുന്ന മേൽശാന്തി കൃഷ്ണൻ പോറ്റിക്ക് (63) നിസാര പരിക്കേറ്റു. ക്ഷേത്രത്തിന്റെ വയറിംഗും ഇലക്ട്രിക് ഉപകരണങ്ങളും കത്തിനശിച്ചു. മീറ്റർ സ്ഥാപിച്ചിരുന്ന ഭിത്തിക്കും വിള്ളലേറ്റിട്ടുണ്ട്.