തിരുവനന്തപുരം:പട്ടികജാതി വികസന വകുപ്പിനു കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന മേലാംകോട് പ്രീമെട്രിക് ഹോസ്റ്റൽ (പെൺകുട്ടികൾ),വെഞ്ഞാറമ്മൂട് പ്രീമെട്രിക് ഹോസ്റ്റൽ (ആൺകുട്ടികൾ),വെങ്ങാനൂർ പ്രീമെട്രിക് ഹോസ്റ്റൽ (പെൺകുട്ടികൾ) എന്നിവിടങ്ങളിൽ അഞ്ച് മുതൽ പത്ത് വരെ ക്ലാസുകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.താമസവും ഭക്ഷണവും സൗജന്യമാണ്.ഓരോ വിഷയത്തിനും പ്രത്യേക ട്യൂഷൻ സംവിധാനവും പഠനത്തിൽ സഹായിക്കുന്നതിന് റസിഡന്റ് ട്യൂട്ടർമാരുടെ സേവനവും ഉണ്ടാകും.വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ബന്ധപ്പെട്ട ബ്ലോക്ക് മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസർമാർക്കോ,ജില്ലാ പട്ടികജാതി വികസന ഓഫീസർക്കോ സമർപ്പിക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് ഫോൺ.04712314238, 2314232,മേലാംകോട് പ്രീമെട്രിക് ഹോസ്റ്റൽ 8547630008, വെഞ്ഞാറമ്മൂട് പ്രീമെട്രിക് ഹോസ്റ്റൽ 8547630018, വെങ്ങാനൂർ പ്രീമെട്രിക് ഹോസ്റ്റൽ 8547630012