തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സ്വതന്ത്ര തൊഴിലാളി യൂണിയന്റെ (എസ്.ടി.യു) നേതൃത്വത്തിൽ തൊഴിലുറപ്പ്-കുടുംബശ്രീ തൊഴിലാളികൾ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് എസ്.ടി.യു ദേശീയ പ്രസിഡന്റ് എം.റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു.എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി യു.പോക്കർ, ദേശീയ നേതാക്കളായ സി.എച്ച്.ജമീല, ആതവനാട് മുഹമ്മദ്‌കുട്ടി, വി.എ.കെ.തങ്ങൾ, വല്ലാഞ്ചിറ അബ്ദുൽ മജീദ്, വേളാട്ട് അഹമ്മദ്, സംസ്ഥാന-ജില്ലാ നേതാക്കളായ ജി.മാഹിൻ അബൂബക്കർ, കല്ലടി അബൂബക്കർ, കെ.പി.മുഹമ്മദ് അഷ്‌റഫ്, മംഗലാപുരം ഷാജി, എ.സക്കീർ ഹുസൈൻ, കെ.പി.ഉമ്മർ, എം.എ.മക്കാർ, ലുക്മാൻ അരീക്കോട്, അഷ്‌റഫ് പുത്തൂർ, മുസ്തഫ കാളികാവ്, മാഹിൻ മുണ്ടകൈ എന്നിവർ പങ്കെടുത്തു.