കടയ്ക്കാവൂർ: കർഷക കോൺഗ്രസ്‌ മണമ്പൂർ മണ്ഡലം ഭാരവാഹികളായി ജലീൽ, അഷറഫ്, നഹാസ്, ശിവപ്രസാദ് (വൈസ് പ്രസിഡന്റുമാർ), അനിൽ അനുഗ്രഹ (ട്രഷറർ ), ജി. ഭവനൻ (ജനറൽ സെക്രട്ടറി), സുനിത്ത്, അഷറഫ്, ഇന്ദിരാ ചന്ദ്രൻ, നജീബ്, നസീർ കവലയൂർ, രാജൻ നായർ (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു. കർഷക കോൺഗ്രസ്‌ മണമ്പൂർ മണ്ഡലം പ്രസിഡന്റ് കെ. സതീശൻ അദ്ധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ് അസീസ്, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി മണനാക്ക് ഷിഹാബുദീൻ, വാർഡ് മെമ്പർ ഒലിദ് ഭവനൻ തുടങ്ങിയവർ സംസാരിച്ചു.