soft-ball

കിളിമാനൂർ: സംസ്ഥാന ജൂനിയർ സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്പ് 4,5,6 തീയതികളിൽ കിളിമാനൂർ ആർ.ആർ.വി ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, ആർ.ആർ.വി ബോയ്സ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ, ഗവ.എച്ച്.എസ്.എസ് എന്നിവിടങ്ങളിലായി നടക്കും. പതിനാല് ജില്ലകളിൽ നിന്നായി 600-ഓളം കായിക താരങ്ങൾ മാറ്റുരയ്ക്കുന്ന മത്സരത്തിൽ നിന്നാണ് ദേശീയ മത്സരത്തിൽ പങ്കെടുക്കേണ്ട ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും സംസ്ഥാന ടീമിനെ തിരഞ്ഞെടുക്കപ്പെടുന്നത്. 4ന് രാവിലെ 7.30ന് ജില്ലാ പ്രസിഡന്റ് പ്രൊഫ. പി. മാത്യു പതാക ഉയർത്തുന്നതോടെ മത്സരങ്ങൾ ആരംഭിക്കും. തുടർന്ന് 10 മണിക്ക് എം.എൽ.എ. ഒ.എസ് അംബിക ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും