jose

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിലെ വിവിധ ക്രൈസ്തവ സഭകളുടെ കേന്ദ്ര സംഘടനയായ ദി ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ മെത്രാഭിഷേകത്തിന്റെ സിൽവർ ജൂബിലി ആഘോഷിക്കുന്ന നെയ്യാറ്റിൻകര രൂപത ബിഷപ് ഡോ.വിൻസന്റ് സാമുവലിനെ ആദരിച്ചു. ജനറൽ കൺവീനർ ജെ. ജോസ് ഫ്രാങ്ക്ളിൻ പരിപാടി ഉദ്ഘാടനം ചെയ്ത് ഉപഹാരം കൈമാറി.ഫെലോഷിപ്പ് പ്രസിഡന്റ് വിക്ടർ ജോൺ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാലി, അരുൾദാസ്, സുനിൽ,ടി.കെ.അജികുമാർ,ലാലു,സ്റ്റാൻലി ജോൺ,ഡോ.ജഗിൻ രാജ്,വിജയരാജ്.ആർ,ക്രിസ് ബോസ് എന്നിവർ പങ്കെടുത്തു.