ആറ്റിങ്ങൽ:ലോക എയ്ഡ്സ് ദിനത്തിന്റെ ഭാഗമായി ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐ റ‌ഡ് റിബൺ ക്ലബിന്റെയും നാഷണൽ സർവീസ് സ്കീമിന്റെയും ആഭിമുഖ്യത്തിൽ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ സുധാ ശങ്കർ ഉദ്ഘാടനം ചെയ്തു.ഡോ.അഫ് ത്താബ് ക്ലാസുകൾക്ക് നേതൃത്വം നൽകി.വൈസ് പ്രിൻസിപ്പൽ വികാസ്,​ഗ്രൂപ്പ് ഇൻസ്ട്രക്ടർമാരായ ശിവപ്രസാദ്,​റീജ,​സതി,​ജയരാജ്,​സ്റ്റാഫ് സെക്രട്ടറി സാജിദ്,​ പ്രോഗ്രാം ഓഫീസർ ഹരികൃഷ്ണൻ,​നിരഞ്ജൻ എന്നിവർ സംസാരിച്ചു.