
ചിറയിൻകീഴ്: ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ കാട്ടുകുളം അങ്കണവാടിയിൽ ലോക എയ്ഡ്സ് ദിനം ആചരിച്ചു. ദിനാചരണം ഗ്രാമപഞ്ചായത്തം സുരേഷ് കുമാർ നിർവഹിച്ചു. ദിനാചരണത്തിന്റെ ഭാഗമായി അംഗൻവാടി പ്രദേശത്തെ ദമ്പതികളെയും അമ്മമാരെയും ഉൾപ്പെടുത്തി നടന്ന എയ്ഡ്സ് ബോധവത്കരണ ക്ലാസിന് അങ്കണവാടി യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് സിന്ധു നേതൃത്വം നൽകി. എ.ഡി.എസ് സെക്രട്ടറി സുകുമാരി സംസാരിച്ചു. മോണിറ്ററിംഗ് കമ്മിറ്റി അംഗം ഷിബു ശാർക്കര സ്വാഗതവും ഹെൽപ്പർ സുധ. ആർ നന്ദിയും പറഞ്ഞു. സുരക്ഷിതമായ കുടുംബജീവിതത്തെക്കുറിച്ചും മഹാമാരിയിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങളും ചർച്ച ചെയ്തു.