തിരുവനന്തപുരം:കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായകമായി ഓട്ടോമാറ്റിക് ചെക്കിംഗിനും സാനിറ്റേഷനുമായി രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി വിദ്യാർത്ഥികൾ ആൽഫ 2.0 എന്ന റോബോട്ടിന് രൂപംനൽകി.ഫസ്റ്റ് ഇയർ റോബോട്ടിക്‌സ് ആൻഡ് ഓട്ടോമേഷൻ വിദ്യാർത്ഥികളായ ജസ്റ്റിൻ, അഭിനന്ദ്,മാനവ്,റേയ്ഞ്ചൽ,​ആത്മന എന്നിവരാണ് റോബോട്ടിനെ നിർമ്മിച്ചത്.കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.സുരേഷ്ബാബു,റോബോട്ടിക്‌സ് ആൻഡ് ഓട്ടോമേഷൻ വിഭാഗം മേധാവി ഡോ.ബിന്ദു.എസ്.എസ്, അസി.പ്രൊഫ.ടി.കെ.ബെന്നി എന്നിവരാണ് ഗവേഷണത്തിന് നേതൃത്വം നൽകിയത്. സ്ഥാപനങ്ങളിൽ എത്തുന്നവരെ ഓട്ടോമാറ്റിക്കായി പരിശോധിച്ച് സാനിറ്റേഷൻ നടത്തി അവരുടെ കോൺടാക്ട് സേവ് ചെയ്യാം എന്നതാണ് ഈ റോബോട്ടിന്റെ സവിശേഷത.ഐ.ആർ സെൻസർ മൊഡിക്യൂൾ എന്ന സാങ്കേതിക വിദ്യയാണ് ഇതിനുപിന്നിൽ.എല്ലാ സ്ഥാപനങ്ങളിലും ഉപയോഗിക്കാവുന്ന രീതിയിലാണ് റോബോട്ടിന്റെ നിർമ്മാണം.