thakarnna-mathil

കല്ലമ്പലം: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ മതിലിടിഞ്ഞു വീണ് ഇരുചക്രവാഹനങ്ങൾ തകർന്നു. നാവായിക്കുളം പഞ്ചായത്ത്‌ പരിധിയിൽ പുന്നോട് മുസ്ലിം പള്ളിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ വീടിന്റെ കോൺക്രീറ്റ് മതിലാണ് വൻ ശബ്ദത്തിൽ തകർന്നുവീണത്‌. സമീപത്തെ വീട് നിർമ്മാണത്തിനെത്തിയ തൊഴിലാളികളായ ശശികുമാറിന്റെ ബൈക്കും ഷിബുവിന്റെ സ്കൂട്ടിയുമാണ് മതിലിനടിയിൽപ്പെട്ടത്‌. ഇവ മതിലിനോട് ചേർന്ന് പാർക്ക് ചെയ്തിരിക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ വളരെ പണിപ്പെട്ടാണ് കോൺക്രീറ്റ് പാളികൾ ഉയർത്തി വാഹനങ്ങൾ പുറത്തെടുത്തത്.