ആറ്റിങ്ങൽ: കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ലിൽ ചർച്ച വേണമെന്നാവശ്യപ്പെട്ട് വർഷകാല സമ്മേളനത്തിൽ രാജ്യസഭയിൽ പ്രതിഷേധിച്ചതിന്റെ പേരിൽ സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി ഉൾപ്പെടെ 12 പേരെ സസ്പെൻഡ് ചെയ്ത നടപടിയിൽ സി.ഐ.ടി.യു ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു. ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടി സംസ്ഥാന കമ്മിറ്റിയംഗം ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, ആർ.പി. അജി, അജി.ജെ.കെ, എസ്. രാജശേഖരൻ, ന്യൂട്ടൻ അക്ബർ, അനിൽ ആറ്റിങ്ങൽ, എ. അൻഫാർ, എസ്. സാബു, വി. ശശി തുടങ്ങിയവർ സംസാരിച്ചു. കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം കച്ചേരി നടയിൽ സമാപിച്ചു. ആർ.എസ്. അരുൺ, എസ്. ലാജി, കെ. സുഭാഷ് ചന്ദ്രബോസ്, സജിൻ ഷാജഹാൻ, എം. ബിനു, നജീബ് തോപ്പിൽ, ഈസമോൻ, എ.ആർ. റസൽ എന്നിവർ നേതൃത്വം നൽകി.