aids

നെയ്യാറ്റിൻകര : അന്താരാഷ്ട്ര എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് നെയ്യാറ്റിൻകര നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ എയ്ഡ്സിനെതിരെ ഒരു ഗോൾ ബോധവത്കരണം സഘടിപ്പിച്ചു. നെയ്യാറ്റിൻകര സെന്റ് തെരേസാസ് കോൺവെന്റ് സ്കൂളിൽ നടന്ന ചടങ്ങിൽ ബാസ്കറ്റ് ബാൾ നെറ്റിലേക്ക് അടിച്ചാണ് എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തത്. നഗരസഭ ചെയർ‌മാൻ പി.കെ. രാജമോഹനൻ, വൈസ് ചെയർപേഴ്സൺ പ്രിയാ സുരേഷ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജെ.ജോസ് ഫ്രാങ്ക്ളിൻ,ഡോ. എം.എ.സാദത്ത്,ആർ.അജിത,എൻ.കെ അനിതകുമാരി,കൗൺസിലർമാരായ സുകുമാരി,ഗോപകുമാർ, മഞ്ചത്തല സുരേഷ്,അമ്മിണിക്കുട്ടി,സുജിൻ, നഗരസഭ സെക്രട്ടറി മണികണ്ഠൻ,സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ തെരേസ ദേവസി,വിദ്യാർത്ഥി പ്രതിനിധി ഷഫ്നം,ഹെൽത്ത് സൂപ്പർവൈസർ ശശികുമാർ എന്നിവർ പങ്കെടുത്തു. ഡോ. ജെ.എസ്.ഭാഗ്യശ്രീ എയ്ഡ്സ് ബോധവത്കരണ ക്ലാസ് നയിച്ചു.