വർക്കല :ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് വർക്കല താലൂക്ക് ആശുപത്രിയിൽ ഐ.സി.ടി.സി ജ്യോതിസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗഹൃദ ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു.വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി ഉദ്ഘാടനം ചെയ്തു.വർക്കല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ബിജു നെൽസൻ,ഡോ. ഇന്ദു,ഡോ.ഹരികുമാർ,ഷാനി ലാസർ,സിദ്ധാർത്ഥൻ എന്നിവർ സംസാരിച്ചു.
വർക്കല താലൂക്ക് ഹോസ്പിറ്റൽ മാനേജ്മെന്റ് ടീം,നാഷണൽ ഹെൽത്ത് മിഷൻ ടീം എന്നിവരാണ് സൗഹൃദ ഫുട്ബാൾ മത്സരത്തിൽ പങ്കെടുത്തത്.