വർക്കല : ഇടവ പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവുണ്ട്. മൂന്നു വർഷത്തെ ഡിപ്ലോമ ഇൻ കമേഴ്സ്യൽ പ്രാക്ടീസ് അഥവാ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് പാസാകണം.അല്ലെങ്കിൽ ബിരുദവും ഒപ്പം ഒരു വർഷത്തെ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ അല്ലെങ്കിൽ പി.ജി.ഡി.സി.എ ഉള്ളവരെയും പരിഗണിക്കും.അപേക്ഷകൾ 7നകം പഞ്ചായത്തിൽ സമർപ്പിക്കണം.അഭിമുഖം 10ന് രാവിലെ 11ന് നടക്കും.