college

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ അറക്കളം വില്ലേജിൽ ഐക്യമലയരയ മഹാസഭയുടെ വിദ്യാഭ്യാസ ഏജൻസിയായ മലയരയ എഡ്യുക്കേഷണൽ ട്രസ്റ്റിന് കീഴിൽ 2021- 2022 അദ്ധ്യയന വർഷം പുതിയ എയ്ഡഡ് കോളേജ് തുടങ്ങാൻ അനുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

ബി.എ.ഇക്കണോമിക്സ്, ബി.എസ്.സി ഫുഡ് സയൻസ് ആൻഡ് ക്വാളിറ്റി കൺട്രോൾ എന്നീ കോഴ്സുകളാണ് നാടുകാണി ട്രൈബൽ ആർട്സ് ആൻ‌ഡ് സയൻസ് കോളേജ് എന്ന പേരിലുള്ള കോളേജിൽ ഉണ്ടാവുക.

ശമ്പള പരിഷ്കരണം

കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് ജീവനക്കാർക്ക് 10ാം ശമ്പള പരിഷ്കരണം അനുവദിക്കും. 9ാം ശമ്പള പരിഷ്കരണം അനുവദിച്ച നടപടി സാധൂകരിക്കും.

തസ്തിക

മത്സ്യഫെഡിൽ ഒരു ഡെപ്യൂട്ടി മാനേജർ (ഐ.ടി) തസ്തിക സൃഷ്ടിക്കും. കരാർ അടിസ്ഥാനത്തിൽ ഒരു അസിസ്റ്റന്റ് മാനേജറെ (ഐ.ടി) നിയമിക്കും.

ചികിത്സാ സഹായം

സ്‌പൈനൽ മസ്‌കുലർ അട്രോഫി രോഗം ബാധിച്ച് ചികിത്സയിലായ പ്രീതു ജയപ്രകാശിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 5 ലക്ഷം രൂപ ധനസഹായം അനുവദിച്ചു.